JHL

JHL

രോഗികൾക്ക് സാന്ത്വനമേകി മൊഗ്രാൽ ദേശീയവേദിയുടെ റംസാൻ റിലീഫ് പ്രവർത്തനം.

മൊഗ്രാൽ(www.truenewsmalayalam.com) : വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന രോഗികൾക്ക് സാന്ത്വനമേകി മൊഗ്രാൽ ദേശീയവേദിയുടെ റംസാൻ റിലീഫ് പ്രവർത്തനം വേറിട്ട കാഴ്ച്ചയായി.

 കഴിഞ്ഞ വർഷവും മൊഗ്രാൽ ദേശീയ വേദിയുടെ റംസാൻ റിലീഫ് പ്രവർത്തനം രോഗികൾക്ക് സാന്ത്വനമേകി കൊണ്ടായിരുന്നു സംഘടിപ്പിച്ചത് .ഈ പ്രാവശ്യം ഒന്നര ലക്ഷം രൂപയുടെ ചികിത്സാസഹായമായാണ് റംസാൻ റിലീഫ്ന്റെ ഭാഗമായി നിർധനരായ40-ഓളം രോഗികൾക്ക്  വിതരണം ചെയ്തത്. റംസാൻ റിലീഫ് ഫണ്ട്‌ ശേഖരണത്തിനായി സ്വദേശത്തും, വിദേശത്തുമുള്ള നൂറോളം പേർ കൈകോർത്തു.

സഹായ വിതരണത്തിന് പ്രസിഡണ്ട്‌ എ എം സിദ്ദീഖ് റഹ്മാൻ,വൈസ് പ്രസിഡണ്ട്‌ റിയാസ് മൊഗ്രാൽ, സെക്രട്ടറി ടി കെ ജാഫർ, ജോ:സെക്രട്ടറി വിജയകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി കെ അൻവർ, മുഹമ്മദ് അബ്‌കോ എന്നിവർ നേതൃത്വം നൽകി.




No comments