JHL

JHL

ഇനായത്ത് അലി മുൽക്കി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി

മംഗളൂരു(www.truenewsmalayalam.com) : കാർണാടകയിൽ കോൺഗ്രസ്സിന്റെ പുതുതലമുറ വാഗ്ദാന നേതാക്കളിൽ ഒരാളായ ഇനായത്ത് അലി മുൽക്കിയെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) ജനറൽ സെക്രട്ടറിയായി നിയമിച്ചു.

ഡി കെ ശിവകുമാറിന്റെ ശക്തമായ നേതൃത്വത്തിൽ കർണാടകയിൽ കോൺഗ്രസ്സ് ശക്തമായി തിരിച്ചു വരുന്നതിന് മുൻ എൻ എസ് യു നേതാവ് കൂടിയായ ഇനായത്ത് അലിയുടെ പദവി പ്രയോജനപ്പെടുമെന്ന് വിലയിരുത്തുന്നു

ദക്ഷിണ കന്നഡ ജില്ലയിലെ മുൽക്കി ബ്ലോക്കിന്റെ എൻഎസ്‌യുഐ പ്രസിഡന്റായി ചുമതലയേറ്റ് താഴെത്തട്ടിലുള്ള പ്രവർത്തകനായാണ് ഇനായത്ത് അലി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ദേശീയ NSUI ജനറൽ സെക്രട്ടറിയായും കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയായും ഇനായത്ത് അലി കോൺഗ്രസ് പാർട്ടിയിൽ പ്രവർത്തിച്ചിട്ടുണ്ട്, അന്തരിച്ച ഓസ്കാർ ഫെർണാണ്ടസ്, മുകുൾ വാസ്നിക്, അശോക് ഗെഹ്ലോട്ട്, രാഹുൽ ഗാന്ധി എന്നിവരുടെ മാർഗനിർദേശപ്രകാരം പ്രവർത്തിച്ച വ്യക്തി കൂടിയാണ് ഇനായത്ത് അലി

കോൺഗ്രസ് പാർട്ടിയിലെ ഈ പുതിയ പദവി സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള മഹത്തായ പ്രവർത്തനത്തിനും ഇനായത്ത് അലി വാഗ്ദാനം ചെയ്തു.



No comments