നിര്‍മാണതൊഴിലാളിയായ യുവാവ് ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
ബദിയടുക്ക(www.truenewsmalayalam.com) : നിര്‍മാണതൊഴിലാളിയായ യുവാവ് ആള്‍താമസമില്ലാത്ത വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
വളക്കുഞ്ച ചാലക്കോട് സ്വദേശി ഗോവിന്ദനായകിനെ(37)യാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ ആള്‍താമസമില്ലാത്ത ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണസമയത്ത് ഗോവിന്ദ നായക് മൊബൈല്‍ഫോണ്‍ ഓണ്‍ ചെയ്ത് വെച്ചിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ ആള്‍താമസമില്ലാത്ത വീട്ടില്‍ മൊബൈലിന്റെ വെളിച്ചം കാണുകയും ഇവിടെ വന്നപ്പോൾ ഗോവിന്ദനായകിനെ തൂങ്ങിയ നിലയില്‍ കാണപ്പെടുകയുമായിരുന്നു, ഉടൻ ബദിയടുക്കയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതനായ നാരായണനായക്-കുസുമ ദമ്പതികളുടെ മകനാണ്. മൃതദേഹം ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
Post a Comment