JHL

JHL

വീട്ടിൽ നിന്നു 33.25 പവൻ സ്വർണം കവർന്ന കേസ്; അന്വേഷണം ഊർജിതം.

കുഡ്‍ലൂ(www.truenewsmalayalam.com) : വീട്ടിൽ നിന്നു 33.25 പവൻ സ്വർണം കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ശനിയാഴ്ച രാത്രിയാണു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങൾ കവർന്നത്. വീടിനു സമീപത്തു കൂടി പോകുന്ന തിരുമുൽക്കാഴ്ച കാണാനായി വീട്ടുകാർ പോയ സമയത്താണു മോഷണം നടന്നത്. ടൗൺ എസ്ഐ എം.വി.വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

വിരലടയാളം വിദഗ്ദധർ സ്ഥലത്തെത്തി പരിശോധന നടത്തി. കവർച്ച നടന്ന വീടിനടുത്തെ 2 നിരീക്ഷണ ക്യാമറകൾ പൊലീസ് പരിശോധിച്ചു. വീടുമായി ബന്ധമുള്ളവരായിരിക്കാം കവർച്ചയ്ക്കു പിന്നില്ലെന്നു പൊലീസ് സംശയിക്കുന്നുണ്ട്.4 മാല, 2 ലോക്കറ്റ്, പാദസരം, 13 സെറ്റ് കമ്മൽ, 5 സെറ്റ് വള  എന്നിവ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങളാണു നഷ്ടപ്പെട്ടുവെന്നു കാണിച്ചാണു പരാതി നൽകിയത്.




No comments