JHL

JHL

ബൈക്കിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി, യുവാവിനെതിരെ കേസ്.

കുമ്പള(www.truenewsmalayalam.com) : ബൈക്കിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി, യുവാവിനെതിരെ കേസ്.

മംഗൽപാടി മണിമുണ്ട സ്വദേശി സുരേഷിനെതിരെയാണ് കർണാടക സംസ്ഥാനത്ത് മാത്രം വിൽപനാനുമതിയുള്ള 3.24 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കടത്തിയ കുറ്റത്തിന് കുമ്പള എക്സൈസ് റേഞ്ച് പ്രിവൻ്റീവ് ഓഫീസർ എം.രാജീവന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.

 സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത് കുമാർ, ജിജിത്ത്കുമാർ.കെ, നസറുദ്ദീൻ. ഏ. കെ എക്സൈസ് ഡ്രൈവർ വിജയൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.




No comments