JHL

JHL

താത്കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണം; പട്ടികജാതി ക്ഷേമസമിതി.

കാസർകോട്(www.truenewsmalayalam.com) : പട്ടികജാതി വികസനവകുപ്പ് ഓഫീസിൽ ക്ലറിക്കൽ തസ്തികയിലെ താത്കാലിക ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കണമെന്ന് പട്ടികജാതി ക്ഷേമസമിതി കാസർകോട് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.പി.എം. ഏരിയാസെക്രട്ടറി കെ.എ.മുഹമ്മദ് ഹനീഫ ഉദ്ഘാടനംചെയ്തു.

എം.ബിന്ദു അധ്യക്ഷയായിരുന്നു. എ.ആനന്ദ, ചന്ദ്രൻ കൊക്കാൽ, കെ.കുഞ്ഞിരാമൻ, അക്ഷയ് ശരൺ, സി.ഐ.ടി.യു. ഏരിയാസെക്രട്ടറി പി.വി.കുഞ്ഞമ്പു, കർഷകസംഘം ഏരിയാസെക്രട്ടറി എ.രവീന്ദ്രൻ, സി.എച്ച്.ഐത്തപ്പ, ടി.കെ.പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.ആനന്ദ (പ്രസി.), എം.ബിന്ദു, എ.സോമനാഥൻ (വൈ.പ്രസി.), കെ.ജയചന്ദ്രൻ (സെക്ര.), അനിൽ ഇടമന, യോഗീഷ് (ജോ.സെക്ര.), ടി.കെ.പ്രവീൺകുമാർ (ഖജാ.)



No comments