വിനു വധം; കൊഗ്ഗു ഉൾപ്പെടെ മൂന്നു പ്രതികളെയും കോടതി ജയിലിലേക്കയച്ചു.
കുമ്പള(www.truenewsmalayalam.com) : കുമ്പള കോയിപ്പാടി സ്വദേശിയും ബി ജെ പി പ്രവർത്തകനുമായ വിനുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി മുൻ ചെയർമാൻ കൊഗ്ഗു ഉൾപ്പെടെയുള്ള മൂന്നു പ്രതികളെയും കോടതി ജയിലിലേക്കയച്ചു.
ചൊവ്വാഴ്ച രാവിലെ അഡ്വ. ഉദയകുമാറിന്റെ സാന്നിധ്യത്തിലാണ് പ്രതികളായ കൊഗ്ഗു(45), സോഡ ബാലൻ (48), മുഹമ്മദ് കുഞ്ഞി(50) എന്നിവർ കോടതിയിൽ ഹാജരായത്. ഉച്ചയോടെ ഫയൽ പരിഗണിച്ച കോടതി മൂവരേയും ജയിലിലേക്കയക്കുകയായിരുന്നു.
1998 ഒക്ടോബര്‍ 9ന് ബിഎംഎസ് പ്രവര്‍ത്തകന്‍ വിനുവിനെ (19) കൊലപ്പെടുത്തിയ കേസില്‍ പ്രതികൾക്ക് നേരത്തെ ജില്ലാ സെഷന്‍സ് കോടതി ഏഴ് വര്‍ഷം കഠിനതടവു വിധിച്ചിരുന്നു. വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലില്‍, ഹൈക്കോടതി ശിക്ഷ 4 വര്‍ഷം കഠിന തടവായി ചുരുക്കി.
കുമ്പളയിലെ തിയറ്ററില്‍ വിനു സിനിമ കണ്ടുകൊണ്ടിരിക്കെ പിന്നില്‍ നിന്നു ചുമലില്‍ കാലെടുത്തു വച്ചതിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സിനിമ കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനിടെ കൊലപ്പെടുത്തിയെന്നാണ് കേസ്.
Post a Comment