JHL

JHL

16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍.

കാസര്‍കോട്(www.truenewsmalayalam.com): കാഞ്ഞങ്ങാട്ട് 16 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അച്ഛന്‍ അറസ്റ്റില്‍. മകളെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാനായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. പെണ്‍കുട്ടിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകളെ ഇയാള്‍ പലതവണ ലൈംഗികപീഡനത്തിനിരയാക്കിയിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെ നേരത്തെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മകളുമായി ഇയാള്‍ ചികിത്സ തേടിയെത്തിയിരുന്നു. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് കാഞ്ഞങ്ങാട്ടുനിന്ന് പെണ്‍കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പുകളടക്കം ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.



No comments