JHL

JHL

വിഷുക്കൈനീട്ടത്തോടൊപ്പം വൃക്ഷത്തൈനീട്ടവും

കാസറഗോഡ്(www.truenewsmalayalam.com) : മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജന വിഭാഗമായ അയുദ്ധ് കാസറഗോഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായകക്ഷേത്രത്തിൽ വച്ച് നടന്ന വിഷുത്തെനീട്ടം വളരെ വ്യത്യസ്തമായി.

മധൂർ ക്ഷേത്രദർശനത്തിനെത്തിയ ഭക്തജനങ്ങൾക്ക് വൃക്ഷത്തൈകൾ നല്കികൊണ്ടാണ് അയുദ്ധ് വിഷുവിനെ വരവേറ്റത്ന. നാം അധിവസിക്കുന്ന  പ്രകൃതിയെ  സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  എന്ന സന്ദേശമാണ്  വിഷുദിനത്തിൽ  ഒരു ചെടിയെങ്കിലും നട്ടുവളർത്തുന്നതിലൂടെ നല്കുന്നത്.  

 "തരുവും  തണലും" എന്ന പേരിൽ  കാസറഗോഡ് മധൂർ മദനന്തേശ്വര ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ  കാസറഗോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ , ക്ഷേത്രം എക്സി. ഓഫീസർ ശ്രീ. ബാബു, മറ്റ് ക്ഷേത്ര ഭാരവാഹികൾ ചേർന്ന് നിലവിളക്ക് കൊളുത്തി  തൈവിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് അയുദ്ധ് വളണ്ടിയർമാർ  ഭക്ത ജനങ്ങൾക്ക്  വൃക്ഷത്തൈകൾ വിതരണം ചെയ്തു.


No comments