JHL

JHL

മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിൽ ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിൽ ഇടിച്ചു കയറി രണ്ടു പേർക്ക് പരിക്ക്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നിയന്ത്രണം വിട്ട കാർ മൊഗ്രാൽ ജംഗ്ഷനിൽ ഉള്ള ബദ്രിയ റെസ്റ്റോറൻ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

ഹോട്ടലിലുണ്ടായിരുന്ന  ഫൈസൽ (35), സിദ്ദീഖ് (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

 കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽ പെട്ടത്.

No comments