JHL

JHL

മലമ്പനി ദിനാചരണത്തിൽ കുമ്പള സി.എച്ച് സി നടത്തിയ വിവിധ പരിപാടികൾ ശ്രദ്ധേയമായി.

കുമ്പള(www.truenewsmalayalam.com) : ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം സംഘടിപ്പിച്ച വ്യത്യസ്ത പരിപാടികൾ ശ്രദ്ധേയമായി.

സെമിനാർ,ഗപ്പിമത്സ്യവിതരണം,ബ്രോഷർ പ്രകാശനം,അതിഥിതൊഴിലാളി മെഡിക്കൽ ക്യാമ്പ്,മലമ്പനി നിർമ്മാർജ്ജന പ്രതിജ്ഞ,കവുങ്ങിൻ തോട്ടങ്ങളിൽ പരിശോധന,കർഷക കൂട്ടായ്മ എന്നിവ സംഘടിപ്പിച്ചു.

പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.

മലമ്പനിമൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിന് ന്യൂതന മാർഗ്ഗങ്ങൾ പ്രയോജനപ്പെടുത്തുക എന്നുള്ളതാണ് ഈ വർഷത്തെ സന്ദേശം.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025 ഓടെ കേരളത്തിൽ നിന്നും തദ്ദേശിയ മലമ്പനി,മലമ്പനി മൂലമുള്ള മരണം എന്നിവ ഇല്ലാതാക്കുകയാണ് ലക്ഷ്യം.

ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ  നസീമ ഖാലിദ് എം.പി അദ്ധ്യക്ഷം വഹിച്ചു.സി.എച്ച് സി തയ്യാറാക്കിയ ബ്രോഷർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നാസർമൊഗ്രാൽ ഹെൽത്ത് സൂപ്പർവൈസർ ബി. അഷ്റഫിന് നൽകി പ്രകാശനം ചെയ്തു.

മെഡിക്കൽഓഫീസർ ഡോ:കെ.ദിവാകരറൈ മലമ്പനി ദിനാചരണ സന്ദേശം നൽകി.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബാലചന്ദ്രൻ സി.സി പ്രതിജ്ഞ ചൊല്ലികൊടുത്തു.

പഞ്ചായത്ത്മെമ്പർ അബ്ദുൾ റിയാസ്.കെ,ഹെൽത്ത് ഇൻസ്പെക്ടർ ഗന്നിമോൾ എന്നിവർ പ്രസംഗിച്ചു.


No comments