JHL

JHL

പാലക്കാട് ആർ.എസ്.എസ് നേതാവിനെ വെട്ടിക്കൊന്നു

പാലക്കാട്(www.truenewsmalayalam.com) : നഗരത്തിൽ വെട്ടേറ്റ ആർ.എസ്.എസ് നേതാവ് ആശുപത്രിയിൽ മരിച്ചു. മേലാമുറി സ്വദേശി എസ്.കെ ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ശ്രീനിവാസന്റെ കടമുറിയിൽ കയറിയാണ് അക്രമികൾ വെട്ടിയത്.

ശ്രീനിവാസൻ ബി.ജെ.പി പ്രവർത്തകനും ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖുമാണ്. വെട്ടേറ്റ ശ്രീനിവാസനെ തങ്കം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിറകിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിച്ചു.

മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കൊടുന്തറപ്പള്ളിയിൽ ഒരാൾക്ക് കൂടി വെട്ടേറ്റിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിന് സംഘർഷവുമായി ബന്ധമില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം.

പാലക്കാട് എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. പിതാവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.




No comments