JHL

JHL

ഫാഷൻ ഗോൾഡ്​ തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം കുറ്റപത്രം നൽകാൻ സാധിക്കുമെന്ന് അന്വേഷണ സംഘം

കാസർകോട്​(www.trunewsmalayalam.com) : ഫാഷൻ ഗോൾഡ്​ തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്​. അന്വേഷണം പൂർത്തിയാക്കി അടുത്തമാസം കുറ്റപത്രം നൽകാൻ സാധിച്ചേക്കുമെന്ന്​ അന്വേഷണ സംഘം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണം കടത്ത്​ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തിനു പിന്നാലെ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിയ കേസ്​ എന്ന പേരിൽ പ്രസിദ്ധിയാർജിച്ച കേസാണ്​ ചെറുവത്തൂർ ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പ്​ കേസ്​.

ഫാഷൻ ഗോൾഡ്​ കമ്പനി ചെയർമാൻ മുസ്​ലിം ലീഗ്​ നേതാവ്​ എം.സി. ഖമറുദ്ദീൻ എം.എൽ.എ പ്രതിയാവുകയും റിമാൻഡിലാവുകയും പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച്​ ഉപതെരഞ്ഞെടുപ്പിനു വഴിവെക്കുകയും ചെയ്ത കേസ്​ ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. കേസിലെ നാലു പ്രതികളിൽ മൂന്നുപേർ അറസ്റ്റിലാണ്​. എം.സി. ഖമറുദ്ദീൻ, മാനേജിങ്​ ഡയറക്ടർ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി.കെ. സൈനുദ്ദീൻ, ജോലിക്കാരൻ ഹാരിസ്​ അബ്​ദുൽ ഖാദർ എന്നിവരാണ് അറസ്റ്റിലായത്​. തങ്ങളുടെ മകൻ ഇഷാം തങ്ങൾ വിദേശത്താണ്​. ഇയാളെ അറസ്റ്റ്​ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക.

No comments