JHL

JHL

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ ഓടിക്കയറുന്നതിനിടെ പാളത്തിൽ തെന്നിവീണ് യുവ ഡോക്ടർ മരിച്ചു.

കാസര്‍കോട്(www.truenewsmalayalam.com) : ചായ കുടിക്കാൻ പുറത്തിറങ്ങി ട്രെയിൻ നീങ്ങുന്നതുകണ്ട് തിരിച്ച് ഓടിക്കയറുന്നതിനിടെ പാളത്തിൽ തെന്നിവീണ് യുവ ഡോക്ടർ മരിച്ചു. തമിഴ്‌നാട് ചിദംബരം സ്വദേശിയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഡോക്ടറുമായ കെ. സിദ്ധാര്‍ഥ് (24) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 5.30ന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലാണ് അപകടം. മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരനായിരുന്നു. മംഗളൂരുവില്‍നിന്ന് നാട്ടിലേക്ക് പോകവേ കാസര്‍കോട് എത്തിയപ്പോള്‍ ചായ വാങ്ങാന്‍ പുറത്തിറങ്ങിയതായിരുന്നു.

പാളത്തിൽ വീണത് കണ്ട യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിൻ നിര്‍ത്തിച്ചു. കാസര്‍കോട് ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പിതാവ്: എന്‍. കുമാര്‍.



No comments