JHL

JHL

മൊഗ്രാൽ സ്പോർട്ട്സ് ക്ലബ് മുൻ ക്യാപ്റ്റൻ എം എം പെർവാട് നിര്യാതനായി


മൊഗ്രാൽ(www.truenewsmalayalam.com)  :  മുസ്ലിംലീഗ് നേതാവും, മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റനും, മൊഗ്രാലിലെ മത -സാമൂഹ്യ- സാംസ്കാരിക -രാഷ്ട്രീയ രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന  എം എം ഇബ്രാഹിം പെർവാട് (80) നിര്യാതനായി. കുറച്ചുകാലമായി അസുഖം മൂലം ചികിത്സയിലായിരുന്നു ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

 മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പഴയകാല പടക്കുതിരകളിൽ ഒരാളായ എം എം പെർവാട് 1972-77 കാലഘട്ടത്തിൽ ക്യാപ്റ്റൻ പദവി അലങ്കരിച്ചിരുന്നു. മൊഗ്രാൽ വലിയ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹിയായും വർഷങ്ങളോളം സേവനമനുഷ്ഠിച്ചിരുന്നു. ഇശൽ ഗ്രാമത്തിലെ നല്ലൊരു കലാ ആസ്വാദകനായിരുന്നു. വായന ശീലമാക്കിയിരുന്ന ഇബ്രാഹിം എന്ന എം എം പെർവാട് "ഐയിംവുഡ്‌സ്': മരമില്ല് ഉടമ കൂടിയായിരുന്നു.
മൊഗ്രാൽ എം സി ഹാജി ട്രസ്റ്റ് രൂപീകരണത്തിൽ മുൻപന്തിയിൽ നിന്നിരുന്ന എം എം പെർവാട്ട് ട്രസ്റ്റിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു.  എം എം പെർവാഡിന്റെ  നിര്യാണത്തിൽ മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ദേശീയ വേദി, മൊഗ്രാൽ സ്പോർട്സ്  ക്ലബ്‌, മൊഗ്രാൽ എംസി ഹാജി ട്രസ്റ്റ് അനുശോചിച്ചു. 
ഭാര്യ സുഹ്റ,
മക്കൾ,റഫീഖ്,റിയാസ്,റഫിയ,തസ്രിയ,
സഹോദരങ്ങൾ,മൊയ്തീൻ,കുഞ്ഞഹ്മദ്,
അബൂബക്കർ,അബ്ദുൽ റഹ്മാൻ,

No comments