നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്.
കാസര്‍കോട്(www.truenewsmalayalam.com) : നിരവധി കേസുകളിൽ പ്രതിയായ യുവാവിന് ആറ് മാസത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്.
കൂഡ്‌ലു മന്നിപ്പാടിയിലെ മമ്മൂട്ടി ദീപകി(32)നെയാണ് പൊലീസ് റിപ്പോര്‍ട്ട് പ്രകാരം ആറ് മാസത്തേക്ക് നാടുകടത്തിയത്.
കാസര്‍കോട് എക്‌സൈസില്‍ രണ്ട് മദ്യക്കടത്ത് കേസുകളും കാസര്‍കോട് പൊലീസില്‍ സാമുദായിക സ്പര്‍ദ്ദയുമായി ബന്ധപ്പെട്ട കേസും ദീപകിനെതിരെയുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Post a Comment