JHL

JHL

പെർള സ്വദേശി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു.

പെര്‍ള(www.truenewsmalayalam.com) : പെർള സ്വദേശി ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു.

പെര്‍ള കാട്ടുകുക്കെ കട്ടത്തടുക്ക സ്വദേശി ഗണരാജാ(27)ണ് ഇന്നലെ ബൈക്കിൽ പോകുന്നതിനിടെ  കാട്ടുകുക്കെയില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചത്.

ഇലക്ട്രീഷ്യനായ ഗണരാജിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൃഷ്ണനായക്-ലളിത ദമ്പതികളുടെ മകനാണ്. ചിതാനന്ദ ഏക സഹോദരനാണ്.

 ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.



No comments