JHL

JHL

കിണറില്‍ വീണ കുടം എടുക്കാന്‍ കിണറിലിറങ്ങുന്നതിനിടെ ഉപ്പള സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

ഉപ്പള(www.truenewsmalayalam.com) : കിണറില്‍ വീണ കുടം എടുക്കാന്‍ കിണറിലിറങ്ങുന്നതിനിടെ ഉപ്പള സ്വദേശി കുഴഞ്ഞു വീണു മരിച്ചു.

ബപ്പായത്തൊടിയിലെ മുഹമ്മദ്‌ ഹാരിസാ(45)ണ്‌ വീട്ടുമുറ്റത്തെ കിണറില്‍ വീണ്‌ മരിച്ചത്‌.

ഫയര്‍ഫോഴ്‌സ്‌ കരക്കെടുത്ത്‌ മംഗല്‍പ്പാടി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രവാസിയായ ഹാരിസ്‌ അടുത്തിടെയാണ്‌ നാട്ടിലെത്തിയത്‌.

ഭാര്യ: സുഹറ. മക്കള്‍: യൂസഫ്‌, അയാന, സാറഅദ. സഹോദരങ്ങള്‍: സിദ്ദീഖ്‌, താഹിറ, അലീമ.


No comments