JHL

JHL

അതിഥി തൊഴിലാളികൾക്ക് രാത്രികാല രക്തപരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.

കുമ്പള(www.truenewsmalayalam.com) : കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മലേറിയ ദിനാചരണപരിപാടിയുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികൾക്കുള്ള രാത്രികാല രക്തപരിശോധന മെഡിക്കൽ ക്യാമ്പ് നടത്തി.

ജെ എച് ഐ ബാലചന്ദ്രൻ അതിഥി ഭാഷാ ആരോഗ്യ ബോധവത്കരണം നടത്തി. പരിശോധനക്ക് 81 പേർ വിധേയരായി മലേറിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

ക്യാമ്പിന് കുമ്പള സാമൂഹിക ആരോഗ്യകേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബാലചന്ദ്രൻ സി.സി ആദർശ്, കെ.കെ.അഖിൽ കാരായി,പ്രജീഷ് എന്നിവർ നേതൃത്വം നൽകി.

ജില്ലാ അതിഥി തൊഴിലാളിപരിശോധന ടീമംഗങ്ങളായ ഡോ. സിറിയക് ആന്റണി,സൈഫുദ്ധീൻ,ശ്രീനാഥ്‌,നിസാർ എന്നിവരും യു എൽ.സി.സി.എസ് പ്രോജക്ട് ഓഫീസർ അനീഷ് എന്നിവരും സംബന്ധിച്ചു.



No comments