ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് മഞ്ചേശ്വരം സ്വദേശിനിക്ക് ദാരുണാന്ത്യം.
മഞ്ചേശ്വരം(www.truenewsmalayalam.com) :ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് മഞ്ചേശ്വരം സ്വദേശിനിക്ക് ദാരുണാന്ത്യം.
നോമ്പുതുറക്കുന്നതിനുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നതിനിടെ മഞ്ചേശ്വരം, മച്ചമ്പാടി, സി എം നഗറിലെ പരേതനായ മുഹമ്മദ് ഷെരീഫിന്റെ ഭാര്യ സുലൈഖ (47)യാണ് ഷോക്കേറ്റ് മരിച്ചത്.
ഷോക്കേറ്റ് വീണ സുലൈഖയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുങ്കിലും രക്ഷിക്കാനായില്ല.
മക്കള്‍: നൗഫല്‍, ജാസ്‌മിന. മരുമക്കള്‍: അസീസ്‌ഖാന്‍, സഫ്രീന.
Post a Comment