JHL

JHL

എസ്.ഐ വേഷം മാറിയെത്തി; അനധികൃത മണൽകടത്ത് ലോറികളുമായി രണ്ടു പേർ പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : വേഷം മാറി കാറിലെത്തിയ എസ്‌ ഐ അനധികൃത കടവില്‍ നിന്നു മൂന്നു ടിപ്പര്‍ ലോറികളുമായി രണ്ടുപേരെ അറസ്റ്റു ചെയ്‌തു.

  കളത്തൂരിലെ അബ്‌ദുല്‍ ഹക്കീം (29), അടുക്ക, വീര നഗറിലെ മനോജ്‌ കുമാര്‍ (22) എന്നിവരെയാണ്‌ എസ്‌ ഐ വി.കെ അനീഷ്‌ അറസ്റ്റു ചെയ്‌തത്‌.

ഇന്നു പുലര്‍ച്ചെ മൂന്നര മണിയോടെ ഷിറിയ പുഴയിലെ ആരിക്കാടി, പി കെ നഗറിലെ അനധികൃത കടവില്‍ നിന്നാണ്‌ ലോറികളുമായി രണ്ടുപേരെ അറസ്റ്റു ചെയ്‌തത്‌. മൂന്നു ടിപ്പര്‍ ലോറികളും കസ്റ്റഡിയിലെടുത്തു.

കടവിലേയ്‌ക്കുള്ള റോഡിനു കുറുകെ കാറിട്ട ശേഷമാണ്‌ എസ്‌ ഐ കടവിലെത്തിയത്‌. ലോറികള്‍ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനില്‍ വിളിച്ച്‌ കൂടുതല്‍ പൊലീസുകാരെ വിളിച്ചു വരുത്തി പ്രതികളെയും വാഹനങ്ങളും സ്റ്റേഷനിലേയ്‌ക്കു മാറ്റി.


No comments