JHL

JHL

വ്യക്തിവൈരാഗ്യം മൂലം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നെല്ലിക്കുന്ന് സ്വദേശി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : വ്യക്തിവൈരാഗ്യം മൂലം യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ കൊലക്കേസ് പ്രതിയായ നെല്ലിക്കുന്ന് സ്വദേശി പിടിയിൽ.

നെല്ലിക്കുന്ന് കടപ്പുറം ശാന്തി നഗറിലെ ജയചന്ദ്രനാ(45)ണ് ചേരങ്കൈ സ്വദേശിയായ ബാലകൃഷ്ണ(38)നെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായത്.

ശാന്തിനഗറില്‍ വെച്ച് ഇന്നലെ വൈകിട്ടോടെയാണ് സംഭവം, ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ മംഗളൂരു വെന്‍ലോക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2019ല്‍ ചെട്ടുംകുഴിയിലെ ഷാനുവിനെ കാസര്‍കോട് നായക്‌സ് റോഡില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ മൂന്നാംപ്രതിയാണ് ജയചന്ദ്രന്‍.

കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ രഞ്ജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


No comments