JHL

JHL

അൽ ഫലാഹ് ഫൗണ്ടേഷൻ അഞ്ചാമത് റംസാൻ സൗഹൃദ സംഗമം ഏപ്രിൽ 15ന് ആരിക്കാടിയിൽ

കുമ്പള(www.truenewsmalayalam.com) : നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പതിറ്റാണ്ടു കാലമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അല്ഫാലഹ് ഫൗണ്ടേഷന്റെ അഞ്ചാമത്  റമളാൻ പ്രഭാഷണവും സൗഹൃദ സംഗമവും ഏപ്രിൽ 15ന് വെള്ളിയാഴ്ച വൈകുന്നേരം 4 30ന്  ആരിക്കാടി കെ പി റിസോർട്ടിൽ വച്ച് നടക്കും.

 പരിപാടിയുടെ ബ്രൗഷർ  മഞ്ചേശ്വരം എം.എൽ.എ  എ. കെ. എം. അഷ്‌റഫ്‌ സാമൂഹ്യ-സാംസ്കാരിക വാണിജ്യ മേഖലകളിലെ നിറസാന്നിധ്യം ഗഫൂർ ഏരിയാലിന് നൽകി പ്രകാശനം ചെയ്തു.

 കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ്‌ കർള, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ കെ ആരിഫ്, കുമ്പള ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എ റഹിമാൻ ആരിക്കാടി, കെ വി യുസഫ്, അഷറഫ് കൊടിയമ്മ, എ കെ മുഹമ്മദ് പി. എച്. അസ്ഹരി ഫാറൂഖ്  ടിപ്പു തുടങ്ങിയർ  സംബന്ധിച്ചു.


No comments