JHL

JHL

വില വർദ്ധനവ്; നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന തുടങ്ങി.

കാസർകോട്(www.truenewsmalayalam.com) : അമിത വില ഈടാക്കുന്ന ഹോട്ടലുകളെയും പിടികൂടാൻ പരിശോധന തുടങ്ങി. പലചരക്ക്​-പച്ചക്കറി കടകളിൽ തുടങ്ങിയ പരിശോധനക്കു പിന്നാലെയാണ്​ ഹോട്ടലുകളിലും ഉദ്യോഗസ്ഥർ എത്തിയത്​. ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത്​ രൺവീർ ചന്ദിന്‍റെ നിർദേശപ്രകാരമാണ്​ നടപടി. ചൊവ്വാഴ്ച 11 ഹോട്ടലുകൾ പരിശോധിച്ചു. ചില ഹോട്ടലുകളില്‍ സ്‌പെഷല്‍ ചായ എന്ന പേരില്‍ 20 രൂപ ഈടാക്കുന്നതായി കണ്ടെത്തി. കാസര്‍കോട്, മഞ്ചേശ്വരം എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ല സപ്ലൈ ഓഫിസര്‍ ഇന്‍ ചാര്‍ജ് കെ.എന്‍. ബിന്ദു, മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ സജിമോന്‍, റേഷനിങ്​ ഇന്‍സ്‌പെക്ടര്‍മാരായ പി.വി. ശ്രീനിവാസന്‍, സഞ്ജയ്, സുരേഷ് നായിക് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്. ചായക്ക് 12 രൂപ മുതല്‍ 20 രൂപ വരെ വില​ വിവിധ ഹോട്ടലുകളിൽ ഈടാക്കുന്നുണ്ടെന്ന് കണ്ടെത്തി. വില കുറവുവരുത്താന്‍ സ്‌ക്വാഡ് നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

No comments