JHL

JHL

രുചിയൂറും വിഭവങ്ങളുമായി റംസാൻ വിപണി കൂടുതൽ സജീവമാകുന്നു.

കുമ്പള(www.truenewsmalayalam.com) : റംസാൻ തുടങ്ങി രണ്ടാഴ്ച പിന്നിട്ടതോടെ ഗ്രാമ -നഗര വ്യത്യാസമില്ലാതെ പലഹാരങ്ങളും പഴവർഗ്ഗങ്ങളുടെയും വിപണി കൂടുതൽ സജീവമായി. ടൗണുകളിൽ വഴിവാണിഭത്തോടൊപ്പം നോമ്പുതുറ വിഭവങ്ങളുടെ വില്പനയും തകൃതിയാണ്.

 25ഓളം ഇനങ്ങളാണ് നോമ്പുതുറ വിഭവങ്ങളാ യി ടൗണുകളിൽ  വിൽപ്പനക്ക് ഉള്ളത്.  റോഡരികിലെ പ്രത്യേകം തയ്യാറാക്കിയ സ്റ്റാളുകളിലും, റംസാനിൽ അടച്ചിട്ട ഹോട്ടലുകളിലും, ബേക്കറികളിലും നിരത്തിവെച്ച വിഭവങ്ങൾ വാങ്ങാൻ നൂറുകണക്കിന് പേരാണ് വൈകുന്നേരങ്ങളിൽ എത്തുന്നത്.

 വിവിധ പഴവർഗ്ഗങ്ങളോടൊപ്പം കൊതിപ്പിക്കുന്ന രുചിയും, മണവുമുള്ള വിഭവങ്ങൾ, എണ്ണക്കടികൾ നോമ്പുതുറയ്ക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിട്ടുണ്ട്. വിവിധ തരം സമൂസയാണ് ഇതിലൊന്നാമൻ. ബീഫ്- ചിക്കൻ റോൾ, ചിക്കൻ- വെജിറ്റബിൾ സമൂസ, മുട്ട- വെജ് -ചിക്കൻ പപ്സു കൾ, ചിക്കൻ -മട്ടൻ- വെജ് സാന്റ് വിച്ചുകൾ, പിസ, ബർഗർ, ഉല്ലിഭജെ,മുളക് പൊരിച്ചത്, പോടി, ബിരിയാണികൾ, പള്ളിക്കറി-നെയ്‌ച്ചോർ, തുടങ്ങിയവയാണ് വിപണിയിലുള്ള പ്രധാന നോമ്പുതുറ വിഭവങ്ങൾ. ഇതിന് ഓരോന്നിനുമാ യി പത്തു രൂപ മുതൽ 100 രൂപ വരെ വിലയാണ് ഈടാക്കുന്നത്. റംസാൻ തുടക്കത്തിൽ വിപണി മന്ദഗതിയിലാ യിരുന്നുവെങ്കിലും റംസാൻ പകുതി പിന്നിട്ടതോടെയാണ് കൂടുതൽ സജീവമായത്.


No comments