ഭാര്യയെയും മക്കളെയും ചുട്ടുകൊന്ന് ജീവനൊടുക്കിയ കാസർഗോഡ് താമസക്കാരനായ മുഹമ്മദ് പോക്സോ കേസിൽ പ്രതി
കാസർകോട്(www.truenewsmalayalam.com) : മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റിൽ ചാടി മരിച്ച ടി.എച്ച്.മുഹമ്മദ് (42) കാസർകോട്ടെ പോക്സോ കേസിൽ പ്രതി. 2020 നവംബർ 28-നാണ് മേൽപ്പറമ്പ് പോലീസ് മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. പെരുമ്പള കാരത്തൊട്ടി തെച്ചിയോടൻ ഹൗസിൽ കുടുംബസമേതം താമസിച്ച് മീൻവിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.
മലപ്പുറം പാണ്ടിക്കാട്ടുകാരനാണ് മുഹമ്മദ്. 25 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിച്ചതിന് കേസന്വേഷിച്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ഐ.ജി.യുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. 240 ദിവസം റിമാൻഡിൽ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് മരിച്ച ജാസ്മിനെന്ന് പോലീസ് പറഞ്ഞു.
Post a Comment