JHL

JHL

അതിഥി തൊഴിലാളികൾക്ക് രാത്രികാല മെഡിക്കൽ ക്യാമ്പ് നടത്തി.


 കുമ്പള: സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ലാഅതിഥി തൊഴിലാളി സ്ക്രീനിംഗ് ടീമിന്റെ സഹകരണത്തോടെ  കുമ്പള 

സൂരംബയിൽ പ്ലൈവുഡ് മില്ലിലെ തൊഴിലാളികളെ പരിശോധിച്ചു പ്രാണിജന്യ രോഗ രക്ത  പരിശോധനയും ആരോഗ്യ ബോ ധവത്കരണവും നടത്തി.കുമ്പള ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് ബാലചന്ദ്രൻ.സി.സി.യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗം അതിഥി തൊഴിലാളി സ്ക്രീനിംഗ് ടീം അംഗങ്ങളായ ഡോ.സിറിയക് ആന്റണി,ശ്രീനാഥ്‌, സൈഫുദ്ധീൻ,അനീഷ് മോഹൻ,നിയാസ്  ആരിക്കാടി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദേശ്, ആദിത്യൻ  തുടങ്ങീ 

പ്ലൈവുഡ് മില്ലിലെ

ഷഹ്ബാസ്,പ്രകാശ്, ഉമ്മർ എന്നിവരും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു.

ആസ്സാം, ബിഹാർ,

ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനത്തെ 47പേർ പരിശോധനക്ക് വിധേയരായി.ക്യാമ്പിൽ മലേറിയ,

ഫൈലേറിയ ടെസ്റ്റുകൾ നടത്തി.നേരത്തെരോഗനിർണയം നടത്തി  ചികിൽസിക്കുകയും വ്യാപനം തടയുകയും 2025 ഓടെ ഈ രോഗങ്ങളുടെ നിർമാർജ്ജനവുമാണ് ഇത്തരം ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നത്.I

No comments