JHL

JHL

കാറിൽ കടത്തിയ 310 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ


സീതാംഗോളി: കാറില്‍ കടത്തിയ 311.04 ലിറ്റര്‍ വിദേശമദ്യവുമായി കിദൂര്‍ സ്വദേശിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കിദൂരിലെ മിതേഷിനെ(28)യാണ് കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സുരേഷ്ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ കുഡ്‌ലു പായിച്ചാലില്‍ എക്‌സൈസ് വാഹനപരിശോധന നടത്തുന്നതിനിടെ എത്തിയ ആള്‍ട്ടോ കാര്‍ പരിശോധിച്ചപ്പോഴാണ് 30 കെയ്‌സ് കര്‍ണാടകമദ്യം കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന മിതേഷിനെ എക്‌സൈസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ എം.വി സുധീന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ. ഷാജന്‍, അജീഷ്, കെ.ആര്‍ പ്രജിത്ത്, നിഷാദ്, മനോജ്, മഞ്ജുനാഥന്‍, മോഹന്‍കുമാര്‍, ശൈലേഷ്‌കുമാര്‍, ഡ്രൈവര്‍ ബിജിത്ത് തുടങ്ങിയവരും പരിശോധക സംഘത്തിലുണ്ടായിരുന്നു. കേസും പ്രതികളെയും പിന്നീട് കാസര്‍കോട് എക്‌സൈസ് റെയ്ഞ്ചിന് കൈമാറി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

No comments