JHL

JHL

ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം: കുമ്പളയിൽ സ്വീകരണം നൽകി.


കുമ്പള. കൊട്ടാരക്കര ആശ്രയ സങ്കേതം അഭയകേന്ദ്രത്തിന്റെയും, അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ 2022 ജൂൺ 26-ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസറഗോഡ് എത്തിച്ചേർന്ന സമ്പൂർണ്ണ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ജന ബോധം-2022ന് കുമ്പളയിൽ വമ്പിച്ച സ്വീകരണം നൽകി.


 കുമ്പള മീപ്പിരി വ്യാപാരി കൂട്ടായ്മയാണ് മീപ്പിരി സെന്ററിൽ വെച്ച് സ്വീകരണം ഒരുക്കിയത്. പരിപാടിയുടെ ഭാഗമായി കലാപരിപാടികളും നാടകവും അവതരിപ്പിച്ചു.


 സ്വീകരണ പരിപാടിയിൽ ജില്ലയിലെ സംഘാടകസമിതിയുടെ സബ് കമ്മിറ്റി കൺവീനർ ഹമീദ്. ചേരങ്കൈ അധ്യക്ഷത വഹിച്ചു. ആശ്രയ പ്രസിഡണ്ട് കെ ശാന്തശിവൻ പരിപാടി വിശദീകരിച്ചു. ഹമീദ് കാവിൽ, സംഘാട സമിതി ജില്ലാ പ്രസിഡണ്ട് മധു മണിയറ്റ്, ഖദീജ മൊഗ്രാൽ, ബിലാൽ ബാദ്ര്യാ നഗർ, ഇബ്രാഹിം ബത്തേരി, ഷിബു ആരിക്കാടി, സാബു, മുസ്തഫ എന്നിവർ സംബന്ധിച്ചു. എം എ മൂസ മൊഗ്രാൽ സ്വാഗതം പറഞ്ഞു.


ഫോട്ടോ: ജന ബോധൻ- 2022 ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കുമ്പള മീപ്പിരി സെന്ററിൽ സംഘടിപ്പിച്ച നാടകം വീക്ഷിക്കുന്ന ജനക്കൂട്ടം.

No comments