JHL

JHL

പടന്നയിലെ പി എഫ് ഐ ക്ക് കീഴിലുള്ള ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിന് മുദ്ര വെച്ചു


പടന്ന : പോപ്പുലർ ഫ്രണ്ട്് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിൽ പടന്നയിൽ പ്രവർത്തിക്കുന്ന തീരം കൾച്ചറൽ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് പോലീസ് റെയ്ഡ് ചെയ്ത് മുദ്രവെച്ചു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് പോലീസ് എത്തി മുദ്രവെച്ചത്. പടന്ന വൈദ്യുതി സെക്ഷൻ ഓഫീസിന് സമീപം നാലുസെന്റ് ഭൂമിയിൽ സ്വന്തം കെട്ടിടത്തിലാണ് ട്രസ്റ്റ് പ്രവർത്തിക്കുന്നത്. അബ്ദുൾ അസീസാണ് ചെയർമാൻ. ഓഫീസിലെ ഫർണിച്ചർ, മറ്റു സാമഗ്രികൾ തുടങ്ങിയവയുടെ കണക്കെടുത്ത് രേഖപ്പെടുത്തി. ചന്തേര ഇൻസ്പെക്ടർ പി.നാരായണൻ, അഡീഷണൽ എസ്.ഐ. ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ചിത്താരി വില്ലേജ് ഓഫീസർ അരുൺ, നീലേശ്വരം വില്ലേജ് ഓഫീസർ ബിജു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

No comments