JHL

JHL

തളങ്കരയിൽ ലഹരിവിരുദ്ധ സംഗമത്തിൽ സിനിമാ നടൻ ആസിഫലി മുഖ്യാതിഥിയായി


തളങ്കര : സംശുദ്ധജീവിതം നയിക്കാനുള്ള പോരാട്ടമായിരിക്കണം യഥാർഥ ലഹരിയെന്നും അതിനെ ആസ്വദിക്കാൻ കഴിയണമെന്നും സിനിമാനാടൻ ആസിഫലി പറഞ്ഞു. ലഹരിക്കെതിരേ നടക്കുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി കാസർകോട്ട് ജനമൈത്രി പോലീസ് നടത്തിയ 'യോദ്ധാവ്' ബോധവത്കരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ ഇതിനെതിരേ എല്ലാ മേഖലകളിലും പോരാട്ടം ശക്തമാക്കണം.സിനിമകളിലെ ലഹരി ഉപയോഗം യാഥാർഥ്യമല്ലെന്നും അത്തരം രംഗങ്ങൾ കഥാസന്ദർഭത്തിനനുസരിച്ച് പ്രേക്ഷകർക്ക് ആസ്വദിക്കാനുള്ളത് മാത്രമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡീഷണൽ പോലീസ് സൂപ്രണ്ട് പി.കെ.രാജു ബോധവത്കരണം ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭാ ചെയർമാൻ വി.എം.മുനീർ അധ്യക്ഷനായി. കേരള പോലീസ് ടീം കാസർകോട് ഘടകം ലഹരിവിരുദ്ധനാടകം 'മാജിക് മുട്ടായി'യും അവതരിപ്പിച്ചു. കാസർകോട് ഡിവൈ.എസ്.പി. വി.വി.മനോജ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. എം.എം.മാത്യു, കാസർകോട് ടൗൺ ഇൻസ്പെക്ടർ പി.അജിത് കുമാർ, എ.അബ്ദുൾ റഹ്‌മാൻ, അബ്ദുൾ മജീദ് ബാഖവി, ടി.എ.ഷാഫി, കെ.എം.ബഷീർ, സഹീർ ആസിഫ്, സുമയ്യ മൊയ്തീൻ എന്നിവർ സംസാരിച്ചു.

No comments