JHL

JHL

ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ: സെക്രട്ടറിയേറ്റ് പടിക്കൽ ദയാബായിയുടെ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.


തിരുവനതപുരം. കാസർഗോഡ് ജില്ലയുടെ ആരോഗ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം തേടി പ്രശസ്ത പരിസ്ഥിതി -ജീവകാരുണ്യ പ്രവർത്തക ദയാബായി സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന് ആരംഭിച്ചു. ജില്ലയിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നു.


 ഉപവാസസമരം പ്രമുഖ സമരനായകൻ എസ് പി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. സമര സംഘാടകസമിതി ചെയർമാൻ അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ക്രപ പെരുമ്പാവൂർ സ്വാഗതം പറഞ്ഞു .


 ചടങ്ങിൽ ഡോ:ഫാദർ യുജിൻ പെലമര,എൻ സുബ്രഹ്മണ്യൻ, എസ് രാജീവൻ, സോണിയ ജോർജ്, എം സുൽഫത്ത്, ഷാജി അട്ടക്കുളങ്ങര, തുളസീധരൻ പള്ളിക്കൽ, ഡോ: സോണിയ മൽഹാർ, ശിവദാസൻ, ലോഹിതാക്ഷൻ പെരിന്തൽമണ്ണ, സാജൻ കോട്ടയം, സാജൻ വേളൂർ, ജോർജ് എറണാകുളം, ജോസ് തൃശ്ശൂർ, തമ്പി നാഗാർജുന, സലാഹുദ്ദീൻ, ഷീലെ, ഡോ: സുഹാർത്ത് നമ്പ്യാർ, ധനീഷ് ആലപ്പുഴ, താജുദ്ദീൻ പടിഞ്ഞാർ, സീതി ഹാജി, ഹക്കീം ബേക്കൽ, ദാമോദരൻ അമ്പലത്തറ, സത്താർ ചൗക്കി, ബിലാൽ ബദ്ര്യാ നഗർ എന്നിവർ സംബന്ധിച്ചു. കരീം ചൗക്കി നന്ദി പറഞ്ഞു.


ഫോട്ടോ: കാസർഗോഡ് ജില്ലയിലെ ആരോഗ്യ പിന്നാക്കാവസ്ഥക്ക് പരിഹാരം തേടി പ്രമുഖ സാമൂഹ്യപ്രവർത്തക ദയബായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം.

No comments