JHL

JHL

ജാലിയൻ വലാബാഗ്‌ കൂട്ടക്കൊലയുടെ ദൃശ്യാവിഷ്കാരം ഒരുക്കി വിദ്യാർഥികൾ


പരവനടുക്കം∙ ഗാന്ധി ജയന്തി ദിനത്തിൽ സ്വാതന്ത്ര്യ പോരാട്ടത്തിലെ വലിയ സമരമായ ജാലിയൻ വലാബാഗ്‌ കൂട്ടക്കൊലയുടെ ദൃശ്യാവിഷ്കാരം ഒരുക്കി വിദ്യാർഥികൾ. ചെമ്മനാട് ഈസ്റ്റ് ഗവ.എൽപി സ്കൂളിലെ വിദ്യാർഥികളാണ് സ്വാതന്ത്ര്യത്തിന്റെ കനൽ വഴികൾ കൊറിയോഗ്രഫി നാടകം അവതരിപ്പിച്ച് നാട്ടുകാരുടെ കയ്യടി നേടിയത്. ജാലിയൻ വലാബാഗ് കൂട്ടക്കൊലയെ കുറിച്ചുള്ള വായിച്ച അറിവ് മാത്രം ഉള്ള കുട്ടികൾക്ക് ദൃശ്യവിസ്മയം പുതിയ അനുഭവമാണു നൽകിയത്. സ്കൂളിലെ നൂറിലധികം കുട്ടികളാണ് പരിപാടിയിൽ അണി നിരന്നത്. തുടർന്ന് ഗാന്ധി സ്മൃതി യാത്രയും നടത്തി. ദൃശ്യാവിഷ്കാരം സംവിധാനം ചെയ്ത സുരാജ് മാവില, കെ.രാജേന്ദ്രൻ എന്നിവരെയും ഗാന്ധിയായി വേഷമിട്ട പൂർവ വിദ്യാർഥി രവി നഞ്ചിലിനെയും അനുമോദിച്ചു.ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ്.എൻ.സരിത അധ്യക്ഷത വഹിച്ചു.


ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, പഞ്ചായത്ത് അംഗം ചന്ദ്രശേഖരൻ കുളങ്ങര, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൻ.എ. ബദറുൽ മുനീർ, ഡിഡിഇ കെ.വി.പുഷ്പ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ഡിഇഒ എൻ.നന്ദികേശൻ, എഇഒ അഗസ്റ്റിൻ ബർണാഡ്, കുഞ്ഞിക്കണ്ണൻ കരിച്ചേരി, പ്രകാശൻ, പി.മോഹനൻ, ബാബു മണിയങ്ങാനം, മോഹനൻ നമ്പ്യാർ,പിടിഎ പ്രസിഡന്റ് മുഹമ്മദ് അസ്‍ലാം മച്ചിനടുക്കം, പ്രധാനാധ്യാപകൻ സി.കെ.വേണു എന്നിവർ പ്രസംഗിച്ചു.

No comments