JHL

JHL

റാഗിംഗ്, ലഹരി ഉപയോഗം എന്നിവയെ ശക്തമായി നേരിടാൻ തീരുമാനം. മൊഗ്രാൽ ജിവിഎച്ച്എസ്എസ്: പിടിഎ, എസ്എംസി കമ്മിറ്റികൾ പുനസംഘടിപ്പിച്ചു.


മൊഗ്രാൽ. വിദ്യാർത്ഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും, റാഗിങ്ങും ശക്തമായി നേരിടാൻ മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പി ടിഎ-എസ്എംസി വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു.


യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സ്മിത കെ ടി സ്വാഗതം പറഞ്ഞു.


ചടങ്ങിൽ സ്കൂൾ സീനിയർ അസിസ്റ്റന്റ് ജാൻസി ചെല്ലപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ വി മോഹനൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ധന്യ, വിഎച്ച്എസ് സി പ്രിൻസിപ്പൽ ഇൻ ചാർജ് പാർവതി, മുഹമ്മദ് കെ എം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ഖാദർ മാഷ് നന്ദി പറഞ്ഞു.


ഭാരവാഹികൾ:പിടിഎ:എ എം സിദ്ദീഖ് റഹ്മാൻ( പ്രസി),ടി എം ശുഹൈബ്, അബ്ദുല്ലകുഞ്ഞി നട്പ്പളം (വൈസ് പ്രസി).

എസ്എംസി:സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ (ചെയർമാൻ)അബ്ബാസ് നട്പ്പളം, ടി കെ ജാഫർ (വൈസ് ചെയർമാൻ ).


ഫോട്ടോ: പുതുതായി തെരഞ്ഞെടുക്കപ്പെട്ട മൊഗ്രാൽ ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പിടിഎ-എസ്എം സി ഭാരവാഹികളും, അംഗങ്ങളും.

No comments