JHL

JHL

'നൂറുൻ അലാ നൂർ- എ.ജെ.ഐ സംഘത്തിൻ്റെ സർഗ വസന്തം' ലോഗോ പ്രകാശനം ചെയ്തു


ഉപ്പള, പെരിങ്കടി: എ.ജെ.ഐ സംഘത്തിനു കീഴിൽ പ്രവർത്തിച്ചു വരുന്ന നൂറുൽ ഇസ്ലാം മദ്രസ പെരിങ്കടി, മമ്പഉൽ ഉലൂം മദ്രസ പാറക്കട്ട, എന്നിവയുടെ മീലാദ് ഫെസ്റ്റ് നൂറുൻ അലാ നൂറിൻ്റെ ലോഗോ എ.ജെ.ഐ സംഘം പ്രസിഡൻറ് ഇഖ്ബാൽ ഹാജി സ്ഥലം ഖത്വീബ് ഷഫീഖ് ഹുദവിക്ക് നൽകി പ്രകാശനം ചെയ്തു. ജുമുഅക്ക് ശേഷം നടന്ന പരിപാടിയിൽ എ.ജെ.ഐ സംഘം ഭാരവാഹികളും നാട്ടുകാരും സംബന്ധിച്ചു. ഇരു മദ്രസകളിൽ നിന്നും മുപ്പതോളം മത്സരയിനങ്ങളിലായി ഇരുന്നൂറിൽ പരം കുട്ടികൾ കലാ മാമാങ്കത്തിൽ മാറ്റുരയ്ക്കുമെന്ന് നൂറുൻ അലാ നൂർ കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

No comments