JHL

JHL

ഇന്നും ആയിരം കടന്നു;സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ് ,അഞ്ചു മരണം;കാസറഗോഡ് ഇന്ന് 47പേർക്ക് കോവിഡ്

കാസറഗോഡ് / തിരുവനന്തപുരം (True News, July 23,2020): ഇന്നും കോവിഡ് ആയിരം കടന്നു.  അഞ്ചു  പേരുടെ കോവിഡ് മരണവും സ്ഥിരീകരിച്ചു.ഇന്ന് 1078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത് 
കാസറഗോഡ് ഇന്ന് 47പേർക്ക് കോവിഡ്.ജില്ലയിൽ ഒരാൾ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ കണക്കുകളിൽ വന്നിട്ടില്ല   
ഇന്ന് സംസ്ഥാനത്ത് കോഴിക്കോട് കല്ലായി സ്വദേശി കോയുട്ടി(57), മുവാറ്റുപുഴ മടക്കത്താനം സ്വദേശി ലക്ഷ്മി കുഞ്ഞന്‍പിള്ള(79), പാറശ്ശാല നഞ്ചന്‍കുഴിയിലെ രവീന്ദ്രന്‍ (73),കൊല്ലം കെ എസ് പുരത്തെ റഹിയാനത്ത്(58), കണ്ണൂര്‍ വിളക്കോട്ടൂരിലെ സദാനന്ദന്‍ (60) എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച് 
തിരുവനന്തപുരം– 222 കൊല്ലം–106 പത്തനംതിട്ട–27 ഇടുക്കി–63 കോട്ടയം–80 ആലപ്പുഴ–82 എറണാകുളം–100 തൃശൂര്‍–83 പാലക്കാട്–51 മലപ്പുറം–89 കോഴിക്കോട്–67 വയനാട്–10 കണ്ണൂര്‍–51 കാസർകോട്–47 
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
 തിരുവനന്തപുരം–60 കൊല്ലം–31 ഇടുക്കി–22 കോട്ടയം–25 ആലപ്പുഴ–39 എറണാകുളം–95 തൃശൂര്‍–21 പാലക്കാട്–45 മലപ്പുറം–30 കോഴിക്കോട്–16 വയനാട്–5 കണ്ണൂര്‍–7 കാസർകോട്–36 

No comments