റാപ്പിഡ് ടെസ്റ്റിൽ കൂടുതൽ രോഗികളെ കണ്ടെത്തി;കുമ്പള പഞ്ചായത്തിൽ പതിനഞ്ചു ദിവസത്തേക്ക് ട്രിപ്പിൾ ലോക്ക് ഡൗണ് ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്;മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ജുലായ് 22 ഉച്ചയ്ക്ക് 1 മണി മുതല്‍ 28 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ
കുമ്പള(True News, July22,2020) : കോവിഡ് സമ്പർക്കരോഗികളുടെ എണ്ണം കൂടുന്നതിനാൽ കുമ്പള പഞ്ചായത്തിൽ 15 ദിവസത്തെ ട്രിപ്പിൾ ലോക്‌ഡൗൺ ഏർപ്പെടുത്തണമെന്ന് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ദിവാകര റൈ ഡി.എം.ഒ.യ്ക്ക് റിപ്പോർട്ട് നൽകി. ഹെൽത്ത് സൂപ്പർവൈസർ ബി.അഷ്റഫിന്റെ റിപ്പോർട്ടിനെത്തുടർന്നാണിത്. ചൊവ്വാഴ്ച ആരിക്കാടിയിലും കുമ്പള ടൗണിലും നടത്തിയ ആൻറിജൻ പരിശോധനയിൽ 41 പേർക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആരോഗ്യവിഭാഗം പ്രവർത്തനം ഊർജിതപ്പെടുത്തി
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ജുലായ് 22 ഉച്ചയ്ക്ക് 1 മണി മുതല്‍ 28 വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ
സമീപത്തെ പഞ്ചായത്തുകളില്‍ കോവിഡ് സമ്പര്‍ക്ക രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ മുന്‍ കരുതലിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ ജുലായ് 22 ഉച്ചയ്ക്ക് 1 മണി മുതല്‍ 29 വൈകുന്നേരം വരെ മുഴുവന്‍ കടകളും പൂര്‍ണ്ണമായും അടച്ചിടാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ 2 മണി വരെ ആവശ്യസാധനങ്ങൾ വാങ്ങാൻ വേണ്ടി ഇളവുനൽകാനും തീരുമാനിച്ചു.
കോവിഡ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമീപ പ്രദേശങ്ങളിലെ ആളുകള്‍ ആവശ്യ സാധനങ്ങള്‍ക്കായി വരുന്നതിനാലും പഞ്ചായത്തില്‍ തന്നെ ചില വാര്‍ഡുകളില്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനാലും പ്രദേശവാസികളിൽ രോഗലക്ഷണം കണ്ടെത്തിത്തിയതിനെ തുടര്‍ന്നുമാണ് തീരുമാനം. രോഗലക്ഷണമുള്ളവര്‍ക്ക് സ്വാബ് ടെസ്റ്റിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടവുമായും പൊലീസ് അധികാരികളുമായും ആലോചിച്ചാണ് തീരുമാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ പറഞ്ഞു.

Post a Comment