JHL

JHL

കോവിഡ് വ്യാപന കാലത്തും ടി എം ചാരിറ്റിയുടെ സാന്ത്യന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു,

കാസർകോട്(True News 20 July 2020): ലോക്ഡൗൺ കാലത്തും അല്ലാത്തപ്പോഴും ജീവകാരുണ്യ മേഖലയിൽ സജീവമായ ടി എം ചാരിറ്റിയുടെ സാന്ത്വന പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു, ലോക് ഡൗൺ കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നൂറ് കണക്കിന് കുടുംബങ്ങൾക്കാണ് ഭക്ഷ്യ കിറ്റ് നൽകിയത്.മംഗലാപുരത്ത് നിന്നും കാസർകോട്ടെ രോഗികൾക്ക് ഇന്നും ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നു,
കോറൻറ്റൈനിൽ കഴിയുന്നവർക്കും കോവിഡ് രോഗികൾക്കും വേണ്ടിയുള്ള ടി എം ചാരിറ്റിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.കാസർകോട്ടെ വിദ്യാനഗറിലെയും ഉദയഗിരിയിലെയും കോവിഡ് കേന്ദ്രങ്ങളിലേക്ക് ടി എം ചാരിറ്റി കുടിവെള്ളം നൽകി, ജനറൽ ആശുപത്രി ഡെപ്യൂട്ടി സുപ്രണ്ട് ഡോ: ഗീത ഏറ്റുവാങ്ങി, മുനീർ, മാഹിൻ കുന്നിൽ ,റഹ്മാൻ സംബന്ധിച്ചു,

No comments