JHL

JHL

സ്വർണക്കടത്തു കേസിൽ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു.



തിരുവനന്തപുരം : (True News, July 16,2020) സ്വർണക്കടത്തു കേസിൽ ആരോപണവിധേയനായ മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായിരുന്നു ശിവശങ്കർ.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു 
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , എം പി കുഞ്ഞാലിക്കുട്ടി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങി നിരവധിപേർ ശിവശങ്കറിനെ പുറത്താക്കണമെന്നു ആവശ്യപ്പെട്ടിരുന്നു

No comments