JHL

JHL

കടലിൽ ചാടിയ പോക്‌സോ കേസിലെ പ്രതിക്കുവേണ്ടി തിരച്ചൽ നടത്തുന്നതിനിടെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു.



കാസറഗോഡ് (True News, July 25,2020):കടലിൽ ചാടിയ പോക്‌സോ കേസിലെ പ്രതിക്കുവേണ്ടി തിരച്ചൽ നടത്തുന്നതിനിടെ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. തെക്കിൽ പുഴയിൽ ചേരൂർ തൂക്ക് പാലത്തിന് സമീപമാണ് പുഴക്കരയിൽ അജ്ഞാതമൃതദേഹം കണ്ടെത്തിയത്. ഇത്  കോളിയടുക്കം കോണത്ത് മൂല സ്വദേശിയും പൊയിനാച്ചിയിൽ താമസക്കാരനുമായ രവിചന്ദ്രൻ പൊതുവാളി(52)ന്റെതാണെന്നു തിരിച്ചറിഞ്ഞു. മരണ കാരണം വ്യക്തമല്ല. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.മേൽപ്പറമ്പ് സി.ഐ ബെന്നി ലാലിന്റെയും എസ്.ഐ പത്മനാഭന്റെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത് 

Earlier report 

കാസറഗോഡ് (True News, July 25,2020): കടലിൽ ചാടിയ പ്രതിക്കുവേണ്ടി തിരച്ചൽ നടത്തുന്നതിനിടെ മറ്റൊരു മൃതദേഹം കണ്ടെത്തി.രണ്ടു ദിവസം മുമ്പ് തെളിവെടുപ്പിനിടെ കൈവിലങ്ങുമായി കടലിൽ ചാടിയ പോക്‌സോ കേസിലെ പ്രതിക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് തെക്കിൽ തൂക്ക് പാലത്തിനടുത്ത് പുഴയിൽ അജ്ഞാത മൃതുദേഹം കണ്ടെത്തിയത്. മേൽപ്പറമ്പ് സി.ഐ ബെന്നി ലാലിന്റെയും എസ്.ഐ പത്മനാഭന്റെയും നേതൃത്വത്തിൽ മൃതദേഹം പോലീസുക്കാർ കരക്കെത്തിച്ചു. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം അമ്പതു വയസു തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പോസ്ക്കോ കേസ് പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കാസറഗോഡ് കസബ കടപ്പുറത്ത് കടലിൽ ചാടിയിരുന്നു.അതിന് വേണ്ടി തിരച്ചൽ നടത്തുന്നതിനിടയിലാണ് മറ്റൊരു അജ്ഞാത മൃതുദേഹം തെക്കിൽ പുഴയിൽ നിന്ന് കാണാൻ ഇടയായത്.കടലിൽ ചാടിയ യുവാവിനെക്കുറിച്ച് ഇതുവരെ യാതെരുവിവരവും പോലീസിന് ലഭിച്ചിട്ടില്ല



No comments