തെളിവെടുപ്പിന് കൊണ്ടുവന്ന പോക്‌സോ കേസിലെ പ്രതി കടലില്‍ ചാടി.തെരച്ചിൽ തുടരുന്നു
കാസർഗോഡ്: (True News, July 22, 2020) തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലില്‍ ചാടി. കാസര്‍കോട് കസബ കടപ്പുറത്താണ് സംഭവം പോക്‌സോ കേസിലെ പ്രതിയായ കാളിയക്കാട് സ്വദേശി മഹേഷാ(28)ണ് നെല്ലിക്കുന്ന് ഹാർബറിൽ വെച്ച് കടലിൽ ചാടിയത്.എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലിൽ പകർത്തിയതിന് അറസ്റ്റിലായ പോക്‌സോ പ്രതിയെ തെളിവെടുപ്പിനു ഹാർബറിൽ എത്തിച്ചപ്പോഴാണ് പ്രതി ചാടിയത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവം നടന്നയുടനെ പോലീസ് തീരദേശ പോലീസിന്റെയും നാട്ടുകാരായ മത്സ്യ തൊഴിലാളികളുടെയും സഹായതോടെ തിരച്ചിൽ നടത്തിവരികയാണ്. പ്രതിയെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിവരമറിഞ്ഞ് എഎസ്ഐ ജെയ്സൺ എബ്രഹാം, ഡിവൈഎസ്പി പി ബാലകൃഷ്ണൻ, സിഐ പി മനോജ് തുടങ്ങിയവർ സ്ഥലത്തെത്തി
Post a Comment