JHL

JHL

പെൺകുട്ടിക്ക് ചോക്ലേറ്റ് നൽകി പീഡനം;സുള്ള്യ സ്വദേശി പോക്സോ പ്രകാരം അറസ്റ്റിൽ


മംഗളൂരു (True News, July 29,2020): പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ചോക്കലേറ്റ് നൽകി പീഡിപ്പിച്ച അമ്പതു കാരനെ ബെല്ലാരി പോലീസ് അറസ്റ്റു ചെയ്തു.സുള്ള്യ സ്വദേശി സെൽവ കുമാറാണ് അറസ്റ്റിലായത്. ബെല്ലാരിയിൽ താമസിച്ചു വരികയായിരുന്ന ഇയാൾ അയൽ വീട്ടിലെ പെൺകൂട്ടി വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ ചോക്ലേറ്റ് കൊടുത്ത് പ്രലോഭിക്കുകയും തന്റെ മുറിയിലേക്ക് കൊണ്ട് വന്നു പീഡിപ്പിക്കുകയുമായിരുന്നു. നാലുമാസത്തോളമായി ഇയാൾ കുട്ടിയെ നിരന്തരം ബലാത്സംഗത്തിന് വിധേയമാക്കിയതായി പോലീസ് പറഞ്ഞു. ജൂലൈ 28 നു കുട്ടി പീഡന വിവരം മാതാപിതാക്കളോട് പറഞ്ഞതോടെ  ഇവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തു പോലീസ് ഇയാളെ പോക്സോ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

No comments