JHL

JHL

സംസ്ഥാനത്ത് വീണ്ടും ആയിരം കടന്ന് കോവിഡ്;കാസറഗോഡ് ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ചത് 38 പേര്‍ക്ക്


കാസറഗോഡ് / തിരുവനന്തപുരം (True News, July 28,2020): ഇന്നും കോവിഡ് ആയിരം കടന്നു.  കേരളത്തില്‍ ഏറ്റവും അധികം പോസ്റ്റീവായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഇന്നാണ് ഇന്ന് 1167 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122  പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 56 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ.ചൊവ്വാഴ്ച 679 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്.4 മരണവും റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശി അബൂബക്കർ(72), കാസർകോട് സ്വദേശി അബ്ദു റഹ്മാൻ(70), ആലപ്പുഴയിലെ സൈന്നുദ്ധീൻ(67), തിരുവനന്തപുരത്ത് സെൽവമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി  പറഞ്ഞു.  
കാസറഗോഡ് ജില്ലയിൽ ഇന്നു 38 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 36 പേർ രോഗമുക്തി നേടി.
രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂര്‍ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂര്‍ 43, കാസര്‍കോട് 38, ഇടുക്കി 7
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്- തിരുവനന്തപുരം 170, കൊല്ലം 70, പത്തനംതിട്ട 28, ആലപ്പുഴ 80, കോട്ടയം 20, ഇടുക്കി 27, എറണാകുളം 83, തൃശ്ശൂര്‍ 45.പാലക്കാട് 40, മലപ്പുറം 34, കോഴിക്കോട് 13, വയനാട് 18, കണ്ണൂര്‍ 15, കാസര്‍കോട് 36.

No comments