JHL

JHL

സുള്ള്യയിൽ ക്വാറന്റൈൻ ലംഘിച്ച അഞ്ചു ഡോക്ടർമാർക്കെതിരെ കേസ്; ടൗണിൽ കറങ്ങിയ ഡോക്ടർമാർ കുടുങ്ങിയത് ജി പി എസ് സംവിധാനത്തിൽ



സുള്ള്യ (True News, July 19, 2020) : സുള്ള്യയിൽ ക്വാറന്റൈൻ ലംഘിച്ച അഞ്ചു ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു.ടൗണിൽ കറങ്ങിയ ഡോക്ടർമാർ കുടുങ്ങിയത് ജില്ലാ ഭരണകൂടത്തിന്റെ ജി പി എസ് സംവിധാനത്തിൽ. സുള്ള്യ കെ വി ജി മെഡിക്കൽ കോളേജിലെ  ഡോക്ടർമാർക്കെതിരെയാണ് സുള്ള്യ പോലീസ് കേസെടുത്തത്. . ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് കേസ്.  ഡോക്ടർമാരായ ഡോക്ടർ വാനൻസ്, ഡോ:ദേവരാമൻ ,ഡോ:പ്രേം കുമാർ ജി ഡോ : പ്രബിൻ ജോർജ്, ഡോ: ശ്രുതി സി എന്നിവക്കെതിരെയാണ് നടപടി.

ആശുപത്രിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കെവിജിയിലെ എല്ലാ ഡോക്ടർമാരും ജീവനക്കാരും പതിനാലു ദിവസത്തെ ക്വാറന്റൈനിൽ പോകാൻ ജില്ലാ ഭരണകൂടം നിർദേശിച്ചിരുന്നു.എന്നാൽ ഈ അഞ്ചു ഡോക്ടർമാർ ക്വാറന്റൈൻ  നിയമങ്ങൾ ലംഘിച്ചു കൊണ്ട് നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ജിപിഎസ് സംവിധാനത്തിലൂടെ ഇവരുടെ യാത്രകളുടെ വിവരം പതിയുകകയായിരുന്നു. ഇതിന്റെ  അടിസ്‌ഥാനത്തിലാണ്‌ കേസ്.

No comments