JHL

JHL

ജില്ലയില്‍ സമ്പർക്ക വ്യാപനം വർധിക്കുന്നു. മഞ്ചേശ്വരത്ത് 17 പേർക്കും മംഗൽപാടിയിൽ 10 പേർക്കും മീഞ്ചയിൽ 5 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു


കാസറഗോഡ്(True News, July 19,2020) :ജില്ലയില്‍ സമ്പർക്ക വ്യാപനം വർധിക്കുന്നു.      ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് വന്ന ആറ് പേര്‍ക്കും വിദേശത്ത് നിന്ന് വന്ന നാലു പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ (ആരോഗ്യ പ്രവര്‍ത്തകയും പോലീസ് ഉദ്യോഗസ്ഥനുമടക്കം) 47 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.മഞ്ചേശ്വരത്ത് 17 പേർക്കും   മംഗൽപാടിയിൽ  10 പേർക്കും മീഞ്ചയിൽ 5 പേർക്കും  ഇന്ന് കോവിഡ് സ്ഥിരീകരിച്ചു 
സമ്പര്‍ക്കം
മധുര്‍ പഞ്ചായത്തിലെ 40,18 വയസുള്ള പുരുഷന്മാര്‍. ചെങ്കള പഞ്ചായത്തിലെ 13 വയസുള്ള പെണ്‍കുട്ടി, 29,31,29 വയസുള്ള പുരുഷന്മാര്‍
മീഞ്ച പഞ്ചായത്തിലെ 11, 7 വയസുള്ള പെണ്‍കുട്ടികള്‍, 16 വയസുള്ള ആണ്‍കുട്ടി, 19,40 വയസുള്ള പുരുഷന്മാര്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 49,50,17,45 വയസുള്ള സ്ത്രീകള്‍, 25,72,28,38,24,62,24,40,59,32 വയസുള്ള പുരുഷന്മാര്‍, ഒരു വയസുള്ള ആണ്‍ കുട്ടി,
പടന്ന പഞ്ചായത്തിലെ 31 വയസുകാരന്‍ , കാഞ്ഞങ്ങാട് നഗരസഭയിലെ 30 കാരന്‍ (പോലീസ്),കാസര്‍കോട് നഗരസഭയിലെ 30 വയസുകാരി,മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 46 കാരന്‍,പള്ളിക്കര പഞ്ചായത്തിലെ 45 കാരി (ആരോഗ്യ പ്രവവര്‍ത്തക),അജാനൂര്‍ പഞ്ചായത്തിലെ 39 കാരി,മംഗല്‍പാടി പഞ്ചായത്തിലെ 17,22,40 വയസുള്ള പുരുഷന്മാര്‍ 10 വയസുള്ള ആണ്‍കുട്ടി,17, 39, 20 വയസുള്ള സ്ത്രീകള്‍,ബദിയഡുക്ക പഞ്ചായത്തിലെ 36 കാരന്‍,ചെമ്മനാട് പഞ്ചായത്തിലെ 25 കാരന്‍
കാറഡുക്ക പഞ്ചായത്തിലെ ആറ് വയസുള്ള ആണ്‍കുട്ടി,16, 12, 6 വയസുള്ള പെണ്‍കുട്ടികള്‍, 43 കാരന്‍,കുമ്പള പഞ്ചായത്തിലെ 34 കാരന്‍
ഇതരസംസ്ഥാനം
ജൂണ്‍ 22 വന്ന് കോടോംബേളൂര്‍ പഞ്ചായിലെ 26 കാരന്‍, ജൂലൈ 5 ന് വന്ന ഉദുമ പഞ്ചായത്തിലെ 65കാരന്‍, 51കാരി,ജൂണ്‍ 25 ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 കാരന്‍,ജൂലൈ 11 വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 38കാരന്‍, ജൂലൈ 6 ന് വന്ന മംഗല്‍പാടി പഞ്ചായത്തിലെ 33 കാരന്‍ ( എല്ലാവരും കര്‍ണ്ണാടക)
വിദേശം
ജൂലൈ 18 ന് കുവൈത്തില്‍ നിന്ന വന്ന നീലേശ്വരം നഗരസഭയിലെ 35 കാരന്‍, ജൂലൈ നാലിന് സൗത്ത് അമേരിക്കയില്‍ നിന്ന് വന്ന മംഗല്‍പാടി പഞ്ചായത്തിലെ 30 കാരന്‍, ജൂലൈ എട്ടിന് ഇറാനില്‍ നിന്ന് വന്ന 42 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂലൈ എട്ടിന് സിംഗപ്പൂരില്‍ നിന്ന് വന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 76 കാരന്‍
Advertisemet
സാഹചര്യങ്ങൾക്കനുസൃത മാറ്റങ്ങളോടെ മഹാത്മ കോളേജ് കുമ്പള ഓൺ ലൈനായി അധ്യയനം ആരംഭിക്കുന്നു.
പുതിയ അധ്യയന വർഷം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായിട്ടാണ് അധ്യാപകർ പഠിപ്പിക്കുന്നതും കുട്ടികൾ പഠിക്കുന്നതും. ഇതോടെ ഓൺലൈൻ അധ്യാപന സംവിധാനം പഠന പ്രക്രിയയുടെ ഒരു പ്രധാന ഭാഗമായിത്തീരുകയാണ്. തുടർന്നങ്ങോട്ടും ഓൺലൈൻ പഠന സംവിധാനം വിദ്യാഭ്യാസ രംഗത്തെ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമായി നില നിൽക്കും.
കൊവിഡ് രോഗം ആഗോള സമ്പദ് വ്യവസ്ഥയെയും തൊഴിൽ മേഖെലയെയും തകിടം മറിച്ചു. ഇനിയങ്ങോട്ട് ഓരോ വിദ്യാർത്ഥിയും തൊഴിലന്വേഷകരും തൊഴിൽ ദായകർ ആവശ്യപ്പെടുന്ന കോഴ്സുകൾ പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയിട്ടില്ലെങ്കിൽ ഭാവി ജീവിതം പ്രതിസന്ധിയിലാകും. ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യുന്നതിന് ഇരുപത്തിയഞ്ചു വർഷമായി കുമ്പളയിൽ കാലാനുസൃത മാറ്റങ്ങളോടെ മികച്ച നിലയിൽ പ്രവർത്തിച്ചു വരുന്ന മഹാത്മ കോളേജ് വിദ്യാർത്ഥികൾക്ക് അവർ പഠിക്കുന്ന കോഴ്സുകളോടൊപ്പം യൂനിവേഴ്സിറ്റി അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളും സൗജന്യമായി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. 
പ്ലസ് ടു വിദ്യാർത്ഥികൾക്ക്  അവർ പഠിക്കുന്ന വിഷയങ്ങളിൽ നിന്ന് എൺപത് ശതമാനത്തിലധികം പാഠഭാഗങ്ങൾ ഉൾക്കൊള്ളുന്ന Certificate in Financial and Management Accounting, Certificate in Front Office Management and Digital Communication, വിദ്യാർത്ഥിനികൾക്കായി Certificate in Pre-primary Teachers Training, Diploma in Accounting and Management Studies എന്നീ സർട്ടിഫിക്കറ്റ്/ഡിപ്ലോമ കോഴ്സുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. NAAC ന്റെ A ഗ്രേഡ് അംഗീകാരമുള്ള JAlN UNIVERSITYയാണ് ലോകത്ത് നൂറിലധികം രാജ്യങ്ങളിൽ എംബസി അറ്റസ്റ്റേഷൻ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ നൽകുന്നത്
 പുതിയ അധ്യയന വർഷം +1 COMMERCE ,  HUMANTIES  കോഴ്സുകളിലേക്കും, നിലവിൽ +1 പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക്  +2 COMMERCEലേക്കും പ്രവേശനം ആരംഭിച്ചിട്ടുണ്ട്.
ആഗസ്റ്റ് 3 ന് ക്ലാസുകൾ ഓൺലൈനായി ആരംഭിക്കും.   സർക്കാർ അനുമതി ലഭിക്കുന്നതോടെ ക്ലാസുകൾ തുറക്കും
 ഒപ്പം തന്നെ ഡിജിറ്റൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നൽകും 

വിശദ വിവരങ്ങൾക്ക്  9895 96 33 43(Principal) 9895150 237(Vice Principal) നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.




No comments