JHL

JHL

ലോക്ക്ഡൗൺ കാരണം കുമ്പള പഞ്ചായത്തിൽ അടഞ്ഞു കിടക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും പെരുന്നാൾ പ്രമാണിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി


കുമ്പള(True News, July 27,2020) : ലോക്ക് ഡൗൺ കാരണം കുമ്പള പഞ്ചായത്തിൽ അടഞ്ഞു കിടക്കുന്ന മുഴുവൻ വ്യാപാരസ്ഥാപനങ്ങളും  പെരുന്നാൾ പ്രമാണിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പള യൂണിറ്റ് ആവശ്യപ്പെട്ടു.വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് പ്രസിഡണ്ട് വിക്രം പൈ   സെക്രെട്ടറി    സത്താർ ആരിക്കാടി , അൻവർ സിറ്റി മെഡിക്കൽസ് എന്നിവർ  കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്  നൽകിയ നിവേദനത്തിലൂടെ കോവിഡ് നിബന്ധനകളും പോലീസ് നിയമങ്ങളും പാലിച്ചുകൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.ലോക്ക് ഡൗൺ കാരണം കുമ്പളയിലെ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾ നിവേദനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 


No comments