JHL

JHL

കുമ്പള പഞ്ചായത്ത് പരിധിയിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ

കുമ്പള(True News 23 July 2002:)കുമ്പള പഞ്ചായത്ത് പരിധിയിൽ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതൽ ആഗസ്ത് 7 വരെയാണ് ലോക്ക് ഡൗൺ ചെയ്യുകയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. എൽ. പുണ്ടരികാക്ഷ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
       കൊവിഡ് പോസിറ്റീവ് കേസുകൾ പെരുകുകയും സാമൂഹിക വ്യാപനം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പരിധിയിൽ അടച്ചിടൽ തീരുമാനം.
ഒന്നിടവിട്ട ദിവസങ്ങളിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും രാവിലെ പതിനൊന്നു മണി മുതൽ അഞ്ചു മണി വരെ തുറന്നു പ്രവർത്തിക്കും.
      യാതൊരു കാരണവശാലും മീൻ വിൽപന പാടില്ലെന്നും ഗ്രാമാന്തരങ്ങളിൽ മീൻ കൊണ്ടുപോയി വിൽക്കരുതെന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ജനങ്ങളും വ്യാപാര സ്ഥാപനങ്ങളും കൊവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചിരിക്കണം. ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്.

No comments