JHL

JHL

ജില്ലയിൽ വീണ്ടും കോവിഡ് മരണം:ഞായറാഴ്ച മരിച്ച അടുക്കത്ത്ബയൽ സ്വദേശിയായ മൊഗ്രാൽ പുത്തൂരിലെ ബീഡി കോൺട്രാക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു; മൊഗ്രാൽ, മൊഗ്രാൽപുത്തൂർ പ്രദേശങ്ങളിൽ ഇയാളുമായി സമ്പർക്കമുള്ളവർ നിരവധിയെന്ന് ആശങ്ക



കാസറഗോഡ് (True News, July 27,2020):  കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ഞായറാഴ്ച മരിച്ച അടുക്കത്ത്ബയൽ സ്വദേശിയായ മൊഗ്രാൽ പുത്തൂരിലെ ബീഡി കോൺട്രാക്ടറുടെ പരിശോധനാ ഫലം പോസിറ്റീവ് ആണ്. കാസര്‍കോട് നഗരസഭ പരിധിയിലെ കെ ശശിധരന്റെ (62) പരിശോധനാ ഫലമാണ്  പോസിറ്റീവായത്.
ശനിയാഴ്ച രാവിലെയാണ് ശശിധരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാവിലെയോടെ മരണം സംഭവിച്ചത്.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മൊഗ്രാൽ പുത്തൂരിലെ ബീഡി കമ്പനിയിൽ ജോലി ചെയ്യുന്ന ഇയാൾക്ക് ബീഡി ബ്രാഞ്ചിലെ ജീവനക്കാർക്ക് പുറമെ ദിനം പ്രതി കമ്പനിയിലെത്തുന്ന ബീഡിതെറുപ്പു ജോലിക്കാരുമായും  സമ്പർക്കമുണ്ടായിരുന്നതായയാണ് അറിയുന്നത്. മൊഗ്രാൽ, മൊഗ്രാൽപുത്തൂർ പ്രദേശങ്ങളിൽ ഇയാളുമായി സമ്പർക്കമുള്ളവർ നിരവധിയെന്ന് ആശങ്ക.കൂടാതെ ഇയാൾ കാസറഗോഡ് നഗരസഭാ പരിധിയിലും പലരുമായും സമ്പർക്കത്തിലായിട്ടുണ്ടത്രെ.



No comments