JHL

JHL

കേരളത്തിൽ 903 പേർക്ക് കൂടി കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് ഇന്ന് പോസിറ്റിവായത് 49 പേർക്ക്


കാസറഗോഡ് / തിരുവനന്തപുരം (True News, July 29,2020):  കേരളത്തിൽ 903  പേർക്ക് കൂടി കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് ഇന്ന് പോസിറ്റിവായത് 49 പേർക്ക്.  ആരോഗ്യമന്ത്രി കെ കെ ശൈലജ      അറിയിച്ചതാണിത്.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരടക്കം 641 പേരുടെ  ഫലം ഇന്ന് നെഗറ്റീവ് ആയി.കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസന്‍ (67) എന്നയാൾ ഇന്ന് മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 68 ആയി.
തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 213 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 84 പേര്‍ക്കും, എഎറണാകുളം ജില്ലയില്‍ നിന്നുള്ള 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 49 പേര്‍ക്കുവീതവും, വയനാട് ജില്ലയില്‍ നിന്നുള്ള 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചത്


ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 126 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 58 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 41 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 35 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടെയും പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 10,350 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 111,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി

No comments