JHL

JHL

സംസ്ഥാനത്ത് കോവിഡ് ബാധ പതിനായിരം കടന്നു. ഇന്ന് സ്ഥിരീകരിച്ചത് 722 പേർക്ക്.കാസറഗോഡ് 18 പുതിയ രോഗികൾ ;23 പേർക്ക് രോഗവിമുക്തി

കാസറഗോഡ് / തിരുവനന്തപുരം (True News, July 16,2020): സംസ്ഥാനത്ത് കോവിഡ് ബാധ പതിനായിരം കടന്നു. ഇന്ന് സ്ഥിരീകരിച്ചത് 722 പേർക്ക്.ഇതോടെ സംസ്ഥാനത്ത ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം പതിനായിരം കടന്നു. ഇന്നുവരെ 10278 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌.  മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
തിരുവനന്തപുരം 339, എറണാകുളം 57, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശൂര്‍ 42, ഇടുക്കി 26, പാലക്കാട് 25, കണ്ണൂര്‍ 23ആലപ്പുഴ 20, കാസര്‍കോട് 18, വയനാട് 13, കോട്ടയം 13 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍. 
തിരുവനന്തപുരം 1, കൊല്ലം 17, പത്തനംതിട്ട 18, ആലപ്പുഴ 13, കോട്ടയം 7. ഇടുക്കി 6. എറണാകുളം 7, തൃശൂര്‍ 8 , പാലക്കാട് 72, മലപ്പുറം 37 കോഴിക്കോട് 10 വയനാട് 1വയനാട് 1. കണ്ണൂര്‍ 8, കാസര്‍കോട് 23 എന്നിങ്ങനെയാണ് രോഗമുക്തി നേടയവരുടെ കണക്കുകള്‍.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 4 പേരുടെ രോഗ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍ ,5 ബിഎസ്എഫ് ജവാന്മാര്‍ , 3 ഐടിബിപി ജീവനക്കാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 228 പേര്‍ രോഗമുക്തി നേടി, രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.
Advertisement

No comments